സീനിയോറിറ്റി വിവാദങ്ങൾക്കിടെ ജസ്റ്റിസ് കെ.എം.ജോസഫിന്റെ സത്യപ്രതിജ്ഞ ഇന്ന്. ചടങ്ങ് പത്തരക്ക് ചീഫ് ജസ്റ്റിസ് കോടതിയിൽ. ജസ്റ്റിസ് ജോസഫ് ചുമതലയേൽക്കുന്നത് ജസ്റ്റിസ് ഇന്ദിരാ ബാനർജിക്കും ജസ്റ്റിസ‌് വിനീത് സരണിനും ശേഷം മൂന്നാമനായി. 

ദില്ലി: ജസ്റ്റിസ് കെ.എം.ജോസഫ് ഇന്ന‌് സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ പത്തരക്ക് ചീഫ് ജസ്റ്റിസ് കോടതിയിലാകും സത്യപ്രതിജ്ഞാ ചടങ്ങ്. ജസ്റ്റിസ‌് ഇന്ദിരാ ബാനർജിക്കും, ജസ്റ്റിസ‌് വിനീത് സരണിനും ശേഷം മൂന്നാമനായാകും ജസ്റ്റിസ‌് കെ.എം ജോസഫ് സത്യപ്രതിജ്ഞ ചെയ്യുക. 

ജസ്റ്റിസ് കെ.എം. ജോസഫിന്റെ സീനിയോറിറ്റി കേന്ദ്രം അട്ടിമറിച്ചതിനെതിരെ ഇന്നലെ സുപ്രീംകോടതിയിലെ ഒരു വിഭാഗം ജഡ്ജിമാർ ചീഫ് ജസ്റ്റിസിനെ കണ്ട‌് പ്രതിഷേധം അറിയിച്ചിരുന്നു. അറ്റോർണി ജനറലുമായി വിഷയം സംസാരിക്കാമെന്ന് ജഡ്ജിമാർക്ക‌് ചീഫ് ജസ്റ്റിസ് ഉറപ്പുനൽകിയിരുന്നു. സത്യപ്രതിജ്ഞക്ക‌് ശേഷം ചീഫ് ജസ്റ്റിസ‌് ബെഞ്ചിലാകും പുതിയ ജഡ്ജിമാർ ആദ്യദിവസം ഇരിക്കുക.