ദില്ലി: പരസ്പരം മത്സരിച്ച് തോൽപിക്കേണ്ടവരല്ല മാധ്യമങ്ങളും കോടതികളും എന്ന് സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് കുര്യന്‍ ജോസഫ്. തർക്കം പരിഹരിക്കാൻ താൻ നേരിട്ട് ഇടപെട്ടതാണ്. ജൂഡീഷ്യറി വെടിനിർത്തിയതാണ്. എന്നാൽ മാധ്യമങ്ങൾ തർക്കം തുടർന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നിലവിൽ കോടതികളിൽ ഒരിടത്തും പ്രവേശനത്തിന് തടസ്സമില്ല, പ്രശ്നം ബാക്കിയുള്ളത് മീഡിയ റൂമിന്റെ കാര്യത്തിൽ മാത്രമാണ്. കോടതിയുടെ വെളിച്ചം പ്രകാശിപ്പിക്കുന്നത് മാധ്യമങ്ങളാണ്. മാധ്യമങ്ങളുടെ സാന്നിദ്ധ്യം ചില കോടതികളുടെ കൊഴുപ്പ് കൂട്ടുന്നുണ്ട് എന്നതും വാസ്തവമാണ്. മാധ്യമങ്ങളെ കാണുമ്പോൾ ചില കോടതികൾ ആവേശം കൊള്ളാറുണ്ട് . ബ്രേക്കിംഗ് ന്യൂസിന് വേണ്ടിയുള്ള ആവേശം നിരുത്സാഹപ്പെടുത്തേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.