ദില്ലി: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച്ച നടത്തി. ദില്ലിയില്‍ വച്ചായിരുന്നു ഇരുയുവനേതാക്കളും തമ്മില്‍ കണ്ടത്.
ഏഴ് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ കനേഡിയന്‍ പ്രധാനമന്ത്രി വെള്ളിയാഴ്ച്ച രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും കണ്ടിരുന്നു. ഇരുവരുടേയും നേതൃത്വത്തില്‍ നയതന്ത്രചര്‍ച്ചകള്‍ നടക്കുകയും ഇരുരാജ്യങ്ങളും നിരവധി കരാറുകളില്‍ ഒപ്പിടുകയും ചെയ്തു.
