തിരുവനന്തപുരം : ലോ അക്കാദമി ഭരണ സമിതി ചെയര്‍മാന്‍ സ്ഥാനത്തുനിന്നുള്ള രാജിയില്‍ ഉറച്ചു നില്‍ക്കുന്നതായി കെ അയ്യപ്പന്‍പിള്ള. ലക്ഷ്മിനായരെ പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നും പുറത്താക്കത്തില്‍ പ്രതിഷേധിച്ചാണ് രാജി. ലക്ഷ്മിനായര്‍ മാറാതെ പ്രശ്‌നം തീരില്ല. ലക്ഷ്മിനായരെ മാറ്റാനായി ഗവേണിംഗ് ബോഡി യോഗം ചേര്‍ന്നതായി അറിയില്ല. പ്രശ്‌നത്തില്‍ കോടതി ഇടപെടണമെന്നും അയ്യപ്പന്‍പിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.