കൊച്ചി: മുൻമന്ത്രി കെ ബാബുവിനെതിരായ അനധികൃത സ്വത്ത് സമ്പാദനകേസിൽ വിജിലൻസിന്റെ തെളിവെടുപ്പ് ഇന്നും തുടരും. ബാങ്ക് ലോക്കറുകളുടെ തുടർ പരിശോധനയാകും ഇന്ന് നടക്കുക. കൊച്ചി പൊന്നുരുന്നിയിലെ പൊതുമേഖലാ ബാങ്കിൽ ബാബുവിന്റെ മകളുടെ പേരിലുളള രണ്ടാമത്തെ ലോക്കർ ഇന്ന് പരിശോധിക്കും. കഴിഞ്ഞ ദിവസത്തെ പരിശോധനകളിൽ 150 പവനോളം സ്വർണം 2 മക്കളുടേയും ലോക്കറുകളിൽ നിന്നായി കണ്ടെത്തിയിരുന്നു. പിടിച്ചെടുത്ത രേഖകൾ പൂർണമായും പരിശോധിച്ച ശേഷമേ കെ ബാബുവിനെ ചോദ്യം ചെയ്യൂ.