പി.ജെ.കുര്യന്‍റെ പ്രസ്താവനകൾ നിർഭാഗ്യകരമെന്ന് കെ.സി ജോസഫ്

തിരുവല്ല:പി.ജെ.കുര്യന്‍റെ പ്രസ്താവനകൾ നിർഭാഗ്യകരമെന്ന് കെ.സി ജോസഫ്. പാര്‍ട്ടിയില്‍ കലാപം ഉണ്ടാക്കാനാണ് പി.ജെ കുര്യന്‍ ശ്രമിക്കുന്നത്. ഹൈക്കമാന്‍ഡിന് തെറ്റുപറ്റില്ലെന്നും ഉമ്മന്‍ ചാണ്ടിയുടെ പ്രേരണയിലല്ല യുവനേതാക്കളുടെ പ്രതികരണമെന്നും കെ.സി ജോസഫ് പറഞ്ഞു. 

ഉമ്മന്‍ ചാണ്ടി നടപ്പാക്കിയത് സ്വകാര്യ അജണ്ടയെന്നും അതിന് യുഡിഎഫിലെ മറ്റുള്ളവരെ ഉപയോഗിച്ചുവെന്നും പി.ജെ കുര്യന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. 2005ല്‍ സീറ്റ് നല്‍കാന്‍ ഇടപെട്ടെന്ന ഉമ്മന്‍ ചാണ്ടിയുടെ വാദം തെറ്റാണ്. ഉമ്മന്‍ ചാണ്ടി കാര്യങ്ങളെ വളച്ചൊടിപ്പിച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും പി.ജെ കുര്യന്‍ പറഞ്ഞു.