കോഴിക്കോട് തൂണേരിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഷിബിന്‍ വധക്കേസ് വിധിക്കെതിരെ മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ കെ കെ ലതിക ഫേസ്ബുക്കിലിട്ട പോസ്റ്റ് വിവാദമായി. ബൂര്‍ഷ്വ കോടതി തുലയട്ടെ എന്നാണ് പോസ്റ്റ്. വിധിയെ തുടര്‍ന്ന് നാദാപുരം മേഖലയില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred


ഷിബിന്‍ വധക്കേസിലെ മുഴുവന്‍ പ്രതികളേയും കോടതി വെറുതെ വിട്ട കോടതി വിധി വന്നതിനു പിന്നാലെയാണ് മുന്‍ എംഎല്‍എ ഫേസ്ബുക്കിലൂടെ കോടതിക്കെതിരെ രംഗത്തെത്തിയത്. വിധി വന്ന പശ്ചാത്തലത്തില്‍ നാദാപുരം മേഖലയില്‍ പൊലീസ് സുരക്ഷ കൂട്ടിയിട്ടുണ്ട്.

ആര്‍ആര്‍എഫ്, എംഎസ്പി എന്നിവയുടെ കൂടുതല്‍ അംഗങ്ങളെ പ്രദേശത്ത് നിയോഗിച്ചു.ഉന്നത റവന്യൂ സംഘവും നാദാപുരത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. പതിനാറ് സ്ഥലങ്ങളില്‍ പൊലീസ് പിക്കറ്റ് സ്ഥാപിച്ചു. മൊബൈല്‍ പട്രോളിംഗും ശക്തമാക്കി. രാത്രി ഒന്‍പത് മണിക്ക് ശേഷം ബൈക്ക് യാത്ര പൂര്‍ണ്ണമായും നിരോധിച്ചു.