മുതലാളിത്തത്തിന് കീഴ്പ്പെടുന്ന സാഹചര്യം കേരളത്തിൽ നിന്ന് പൂർണ്ണമായും മാറിയിട്ടില്ല

മലപ്പുറം: തീയേറ്റർ പീഡനം സംബന്ധിച്ച് പോലീസിന് വീഴ്ച സംഭവിച്ചെന്ന് മന്ത്രി കെ.കെ ശൈലജ. തെളിവ് സഹിതം പരാതി ലഭിച്ചെങ്കിൽ അന്നേരം കേസെടുക്കണമായിരുന്നു. മുതലാളിത്തത്തിന് കീഴ്പ്പെടുന്ന സാഹചര്യം കേരളത്തിൽ നിന്ന് പൂർണ്ണമായും മാറിയിട്ടില്ല. കുട്ടിയുടെ അമ്മ ഇങ്ങനെ പെരുമാറിയ സാഹചര്യം സാമൂഹിക നീതി വകുപ്പ് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു. 

അതേസമയം തീയേറ്റർ പീഡനത്തിൽ പെൺകുട്ടിയുടെ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസില്‍ അമ്മയെ പൊന്നാനിയിൽ കൊണ്ടു വന്ന് തെളിവെടുക്കും. പെൺകുട്ടിയുടെ അമ്മയ്ക്കെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്. നേരത്തെ കുട്ടിയുടെ അമ്മയ്ക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് വനിത കമ്മീഷൻ അധ്യക്ഷ എം.സി.ജോസഫൈൻ പറഞ്ഞിരുന്നു.