സ്വകാര്യ വാഹനങ്ങള്‍ക്ക് പമ്പയിലേക്ക് പോകാന്‍ അനുമതി നല്‍കണമെന്ന കേന്ദ്രമന്ത്രിയുടെ ആവശ്യത്തിന് വളരെ സൗമ്യമായാണ് മറുപടി നല്‍കിയത്. മന്ത്രിയെ കടത്തി വിടാമെന്നും കൂടെ ഉള്ള വാഹനങ്ങളെ കടത്തി വിടില്ലെന്നുമാണ് പറഞ്ഞതെന്നും ആരോഗ്യമന്ത്രി പറ‍ഞ്ഞു.

കോഴിക്കോട്: കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ അപമാനിച്ചുവെന്ന ആരോപണത്തില്‍ എസ് പി യതീഷ് ചന്ദ്രയെ പിന്തുണച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ. സ്വകാര്യ വാഹനങ്ങള്‍ക്ക് പമ്പയിലേക്ക് പോകാന്‍ അനുമതി നല്‍കണമെന്ന കേന്ദ്രമന്ത്രിയുടെ ആവശ്യത്തിന് വളരെ സൗമ്യമായാണ് മറുപടി നല്‍കിയത്.

മന്ത്രിയെ കടത്തി വിടാമെന്നും കൂടെ ഉള്ള വാഹനങ്ങളെ കടത്തി വിടില്ലെന്നുമാണ് പറഞ്ഞതെന്നും ആരോഗ്യമന്ത്രി പറ‍ഞ്ഞു. കെ പി ശശികലയെ മാഡം എന്ന് വിളിച്ചാണ് സംസാരിച്ചത്. യതീഷ് ചന്ദ്ര എപ്പോഴും എങ്ങനെയാണ് പെരുമാറുന്നതെന്ന് തനിക്ക് അറിയില്ല. എന്നാല്‍ ഇ രംണ്ട് സംഭവങ്ങളിലെയും പെരുമാറ്റം മോശമായിരുന്നില്ലെന്നാണ് മന്ത്രി പറഞ്ഞു വയ്ക്കുന്നത്.