മന്ത്രി എം.എം.മണി കൈയ്യേറ്റക്കാരുടെ മിശിഹാ ആയിരിക്കുകയാണെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമൻ. കൈയ്യേറ്റ മാഫിയയുടെ വ്യാജ പട്ടയങ്ങളിലേക്ക് അന്വേഷണവും നടപടികളുമെത്താതിരിക്കാനാണ് മണിയുടെ അങ്കപ്പുറപ്പാട്. സിപിഐ നേതാക്കൾ പണം വാങ്ങിയെന്നത് അടിസ്ഥാന രഹിതമായ ആരോപണമാണ്. മറിച്ച് സിപിഎം നേതാക്കൾ ആര് ആരിൽ നിന്നൊക്കെ പണം വാങ്ങിയെന്നത് തനിക്കറിയാമെന്ന് കെ.കെ.ശിവരാമൻ പറഞ്ഞു. അത് വിളിച്ചു പറയാൻ നിർബ്ബന്ധിതനാക്കരുതെന്നും സിപിഐ ജില്ലാ സെക്രട്ടറി മുന്നറിയിപ്പ് നല്‍കി.