Asianet News MalayalamAsianet News Malayalam

കെ.കൃഷ്ണൻകുട്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

പാർട്ടി ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം മാത്യു ടി തോമസ് രാജിവച്ചതോടെയാണ് കൃഷ്ണൻകുട്ടിക്ക് മന്ത്രിയാകാൻ അവസരം കിട്ടിയത്. മാത്യു ടി തോമസ് കൈകാര്യം ചെയ്ത ജലവിഭവ വകുപ്പ് തന്നെയാകും കെ.കൃഷ്ണൻകുട്ടിക്കും കിട്ടുക.

k krishnankutty to swear in as minister today
Author
Thiruvananthapuram, First Published Nov 27, 2018, 6:41 AM IST

തിരുവനന്തപുരം: ജനതാദൾ എസ്സിന്റെ പുതിയ മന്ത്രിയായി കെ.കൃഷ്ണൻകുട്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് രാജ്ഭവനിലാണ് ചടങ്ങ്. മുഖ്യമന്ത്രിയടക്കം മന്ത്രിമാരും ചടങ്ങിൽ പങ്കെടുക്കും. പാർട്ടി ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശ പ്രകാരം മാത്യു ടി തോമസ് രാജിവച്ചതോടെയാണ് കൃഷ്ണൻകുട്ടിക്ക് മന്ത്രിയാകാൻ അവസരം കിട്ടിയത്. മാത്യു ടി തോമസ് കൈകാര്യം ചെയ്ത ജലവിഭവ വകുപ്പ് തന്നെയാകും കെ.കൃഷ്ണൻകുട്ടിക്കും കിട്ടുക. ചിറ്റൂരിൽ നിന്നുള്ള എംഎൽഎയാണ് കെ.കൃഷ്ണൻകുട്ടി. ആദ്യമായാണ് അദ്ദേഹം മന്ത്രിയാകുന്നത്.

Follow Us:
Download App:
  • android
  • ios