തെരഞ്ഞെടുപ്പിനായി താല്‍ക്കാലിക മുന്നണി ബന്ധം ഉണ്ടാക്കില്ലന്നും മാണി കൂട്ടിച്ചേര്‍ത്തു.
ചെങ്ങന്നൂര്: ചെങ്ങന്നൂരില് കേരള കോണ്ഗ്രസ് ആര്ക്കൊപ്പമാണൊ അവര് വിജയിക്കുമെന്ന് കെ.എം.മാണി. ചെങ്ങന്നൂരില് കേരളാകോണ്ഗ്രസ് നിര്ണ്ണായക ശക്തി. കേരള കോണ്ഗ്രസിനെ ആര്ക്കും തളളിക്കളയാനാകില്ല എന്ന് മാണി പറഞ്ഞു. തെരഞ്ഞെടുപ്പിനായി താല്ക്കാലിക മുന്നണി ബന്ധം ഉണ്ടാക്കില്ലന്നും മാണി കൂട്ടിച്ചേര്ത്തു.
അതേസമയം, ചെങ്ങന്നൂര് ഉപതെരഞ്ഞടുപ്പില് കേരള കോണ്ഗ്രസ് മാണി വിഭാഗത്തിന്റെ പിന്തുണ തേടുന്നതില് സിപിഐക്കും സിപിഎമ്മിനും ഭിന്നാഭിപ്രായമെന്ന് സുധാകർ റെഡ്ഡി നേരത്തെ പ്രതികരിച്ചിരുന്നു. മാണിയുടെ പിന്തുണ തേടണമോ എന്ന കാര്യത്തില് സിപിഎം സിപിഐ ദേശീയ നേതാക്കൾ ദില്ലിയിൽ നടത്തിയ ചര്ച്ചയെ തുടര്ന്നാണ് സുധാകര് റെഡ്ഡി ഇക്കാര്യം വ്യക്തമാക്കിയത്.
