ലീഗും കേരളാ കോൺഗ്രസും സഹോദര തുല്യമായ പാർട്ടിയെന്ന് കെ എം മാണി. ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനെ പിന്തുണക്കണമോയെന്ന് വൈകിട്ട് ചേരുന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ തീരുമാനിക്കും മാണി പാലായിൽ പറഞ്ഞു.
അതേസമയം നിരുപാധിക പിന്തുണ തേടി കെ എം മാണിക്ക് കത്തയച്ചതായി മുസ്ളിം ലീഗ് സംസ്ഥാന സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു. മുസ്ലിം ലീഗിന്റെ പി കെ കുഞ്ഞാലിക്കുട്ടിയാണ് മലപ്പുറത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.
