തൃശൂര്‍: വി.എസിനെയും തന്നെയും ജനങ്ങള്‍ക്ക് അറിയാമെന്ന് കെ.എം മാണി. മാണിയെ മുന്നണിയിലെടുക്കുന്നതിന് എതിരെ വി.എസ് കത്ത് നല്‍കിയതിനോട് പ്രതികരിക്കുകയായിരുന്നു കെ.എം മാണി. 50 വർഷം പൊതുരംഗത്തുള്ള തനിക്ക് കേരളം ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തിൽ ഇന്നലെകളിലെ കുറിച്ച് പറയാനുണ്ടെന്നും മുമ്പും സിപിഎം സമ്മേളനങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെന്നും മാണി പറഞ്ഞു. 

സിപിഎം സംസ്ഥാന സമ്മേളനത്തിന് മുന്‍പ് കേന്ദ്രനേതൃത്വത്തിന് വി.എസ് അച്യുതാനന്ദന്‍ കത്ത് നല്‍കിയിരുന്നു. കെ.എം മാണിയെ ഇടതുമുന്നണിയില്‍ എടുക്കുന്നതിനെതിരെയായിരുന്നു കത്ത്. സമ്മേളനത്തില്‍ ഇതു തീരുമാനിക്കരുതെന്നും പി.ബി മുമ്പ് വേണ്ടെന്ന് തീരുമാനിച്ചതാണെന്നും വി.എസ് പറയുന്നുണ്ട്. അഴിമതിക്കാരെ മാറ്റി നിര്‍ത്തണമെന്നും വി.എസ് കത്തില്‍ വ്യക്തമാക്കുന്നുണ്ട്.