കൊച്ചി: മുന്നണി പ്രവേശന ചർച്ചകൾ സജീവമായിരിക്കെ ബിജെപി സംഘടിപ്പിച്ച പരിപാടിയിൽ കെ.എം.മാണിയെത്തി. കുമ്മനം രാജശേഖരൻ താമരമൊട്ടുകൾ നൽകി മാണിയെ സ്വീകരിച്ചു. മാർ ക്രിസോസ്റ്റം വലിയ മെത്രാപൊലീത്തയെ ആദരിക്കാൻ കൊച്ചിയിൽ ന്യൂനപക്ഷമോർച്ച സംഘടിപ്പിച്ച ചടങ്ങായിരുന്നു വേദി.

100 വയസ് തികയുന്ന മാർക്രിസോസ്റ്റം വലിയ മെത്രാപൊലീത്തയെ ആദരിക്കാൻ ന്യൂനപക്ഷ മോർച്ച സംഘടിപ്പിച്ച ചടങ്ങിൽ കുമ്മനവും എ എൻ രാധാകൃഷണനുമടക്കം ബിജെപി നേതാക്കളെത്തിയിരുന്നു. റോസാപ്പൂക്കൾ നൽകി ക്രിസോസ്റ്റത്തെ പ്രവർത്തകൾ ആദരിച്ചു.

താമര നൽകിയുള്ള സ്വീകരണം പ്രത്യേകതയുള്ളതെന്ന് മാണിയുടെ മറുപടി. താമരപ്പൂവിനു റോസാപ്പൂവിനെക്കാൾ ഗാംഭീര്യമുണ്ടെന്നായിരുന്ന കെ.എം. മാണിയുടെ പ്രതികരണം.

മാണി ബിജെപിയിലേക്കെന്ന ചർച്ച സജീവമാക്കുന്നതായി ഏതായാലും പരിപാടി. ക്രിസ്‍തീയ ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്താനുള്ള ബിജെപിയുടെ ശ്രമങ്ങളോടൊപ്പം നിൽക്കുന്നതുമായി ചടങ്ങ്. പക്ഷെ പരിപാടിയിൽ രാഷ്ട്രീയം കണേണ്ടതില്ലെന്ന് ഇരു നേതാക്കളുടെയും പ്രതികരണം.