തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംഎല്‍എ കെ. മുരളീധരന്‍. ജേക്കബ് തോമസ് ഞരമ്പ് രോഗിയായ തത്തയെന്ന് കെ. മുരളീധരന്‍. ആരെയെങ്കിലും ദ്രോഹിക്കണമെന്ന മാനസികാവസ്ഥയിലേക്ക് ജേക്കബ് തോമസ് മാറിയിരിക്കുന്നു. ഇതിന് മലയാളത്തില്‍ ഞരമ്പുരോഗമെന്ന് പറയുമെന്നും മുരളിധരന്‍ പറഞ്ഞു.