ദേവസ്വം കമ്മീഷണർക്ക് രാഷ്ട്രീയം പാടില്ലെന്ന് വിധിയുണ്ട്. അതിനാൽ തന്നെ കമ്മീഷണറുടെ നടപടി കോടതി വിധിയുടെ ലംഘനമാണ്. വിധി ലംഘിച്ചതിന് ദേവസ്വം കമ്മീഷണർ കോടതിയിൽ മറുപടി പറയേണ്ടി വരുമെന്നും മുരളീധരൻ പറഞ്ഞു.
കോഴിക്കോട്: ദേവസ്വം ബോർഡ് കമ്മീഷണർ എൻ വാസു എകെജി സെന്‍ററിലെത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കെതിരെ കെ മുരളീധരൻ എംഎൽഎ.
എന്ത് അടിസ്ഥാനത്തിലാണ് ദേവസ്വം കമ്മീഷണർ എ കെ ജി സെന്‍ററിൽ പോയതെന്ന് അദ്ദേഹം വ്യക്തമാക്കണമെന്ന് കെ മുരളീധരൻ എംഎൽഎ ആവശ്യപ്പെട്ടു. ദേവസ്വം കമ്മീഷണർക്ക് രാഷ്ട്രീയം പാടില്ലെന്ന് വിധിയുണ്ട്. അതിനാൽ തന്നെ കമ്മീഷണറുടെ നടപടി കോടതി വിധിയുടെ ലംഘനമാണ്. നിയമം ലംഘിച്ചതിന് ദേവസ്വം കമ്മീഷണർ കോടതിയിൽ മറുപടി പറയേണ്ടി വരുമെന്നും മുരളീധരൻ പറഞ്ഞു.
തടസ്സഹർജിയുടെ കാര്യത്തിൽ മുൻ നിലപാടിൽ നിന്ന് മലക്കം മറിഞ്ഞ ദേവസ്വം ബോർഡ് പ്രസിഡന്‍റ് നാണം കെട്ട് തന്‍റെ പദവിയിൽ കടിച്ചു തൂങ്ങരുതെന്നും മുരളീധരൻ വിമർശനമുന്നയിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്‍റെ ജനമഹായാത്രയുടെ കോഴിക്കോട് ജില്ലയിലെ സമാപനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കെ മുരളീധരൻ.
