തിരുവനന്തപുരത്ത് ഇന്ന് വൈകിട്ട് അരങ്ങേറുന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ നിന്നും തന്നെ ഒഴിവാക്കിയതിനെതിരെ രൂക്ഷ വിമര്‍ശനമാണ് മുരളീധരന്‍ നടത്തിയത്. സ്വന്തം മണ്ഡലത്തില്‍ നടക്കുന്ന പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലേക്ക് തന്നെ ഔദ്യോഗികമായി ക്ഷണിച്ചില്ലെന്ന് അദ്ദേഹം ആരോപിച്ചു.
പ്രാദേശിക എംഎല്‍എമാരെ പരിപാടിയിലേക്ക് ക്ഷണിക്കാത്തത് തെറ്റ് തന്നെയാണ്. പരിപാടിയുടെ നോട്ടീസില്‍ തന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് പ്രോട്ടോക്കോള്‍ തെറ്റിച്ചാണ് ചേര്‍ത്തിരുന്നത്. ഔദ്യോഗികമായി ക്ഷണിക്കാത്തത് കൊണ്ടുതന്നെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.
ഐഎഫ്എഫ്‌കെ സംഘാടനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് കെ മുരളീധരന്‍ എംഎല്‍എ. മേളയുടെ ഇത് വരെ നടന്ന ഒരു പരിപാടിയിലും തന്നെ ക്ഷണിച്ചില്ല. സര്‍ക്കാരിന്റേത് പ്രോട്ടോക്കോള്‍ ലംഘനമെന്നും ചവറ് വാരാന്‍ മാത്രമുളളവരാണോ പ്രതിപക്ഷ എംഎല്‍എമാര്‍ എന്നും അദ്ദേഹം ചോദിച്ചു.
