തിരുവനന്തപുരം: ലോ അക്കാദമിക്കെതിരായ സമരത്തില്‍ എസ്.എഫ്.ഐ യെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ രംഗത്തെത്തി. അക്കാദമിയില്‍ എന്തിനാണ് സമരമെന്ന് പോലും എസ്.എഫ്.ഐക്ക് അറിയില്ലെന്ന് അദ്ദേഹം പരിഹസിച്ചു. ഇന്റേണല്‍ മാര്‍ക്ക് വിഷയത്തില്‍ കെ.എസ്.യുവാണ് കോളേജില്‍ സമരം തുടങ്ങിയതെന്നും എ.കെ.ജി സെന്ററിലെ അറ്റന്‍ഡറെ ഭീഷണിപ്പെടുത്തുന്നത് പോലെയാണ് ഐ.എ.എസുകാരെ മുഖ്യമന്ത്രി ഭീഷണിപ്പെടുത്തുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ തെളിവെടുപ്പ് നടത്തിയ കേരള സര്‍വകലാശാല സിന്റിക്കേറ്റ് ഉപസമിതി ഇന്ന് റിപ്പോര്‍ട്ട് തയ്യാറാക്കും. നാളെ നടക്കുന്നു സിന്റിക്കേറ്റ് യോഗത്തില്‍ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യും. കോളേജിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന വിലയിരുത്തലിലാണ് ഉപസമിതി എത്തിയിരിക്കുന്നതെന്നാണ് സൂചന. കോളേജിന്റെ അഫിലിയേഷന്‍ സംബന്ധിച്ച് വരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സിന്റിക്കേറ്റ് സമിതിയുടെ റിപ്പോര്‍ട്ട് നിര്‍ണ്ണായകമാണ്.