തിരുവനന്തപുരം: എകെജിയെ ബാലപീഡകനായി ചിത്രീകരിച്ച് കോണ്‍ഗ്രസ് എംഎല്‍എ വി.ടി. ബല്‍റാം നടത്തിയ പരാമര്‍ശങ്ങള്‍ക്കതെിരെ കെ. മുരളീധരന്‍ എംഎല്‍എ. വി.ടി ബല്‍റാമിന്റെ പരാമര്‍ശം ശരിയല്ല, ഇത് കോണ്‍ഗ്രസ്സ് സംസ്‌കാരത്തിന് യോജിച്ചതല്ലെന്നും കെ. മുരളീധരന്‍ പ്രതികരിച്ചു.

എകെജിക്കെതിരായ പരാമര്‍ശം ദൗര്‍ഭാഗ്യകരമായി പോയി. രാഷ്ട്രീയ രംഗത്തും പൊതുരംഗത്തും ഉള്ളവരെ അത്തരത്തില്‍ ചിത്രീകരിച്ചത് ശരിയല്ലെന്നും കെ. മുരളീധരന്‍ വ്യക്തമാക്കി.