Asianet News MalayalamAsianet News Malayalam

'ശബരിമലയിൽ സിപിഎമ്മിന്‍റെയും ബിജെപിയുടെയും ഒത്തുകളി'; ശ്രീധരന്‍പിള്ളയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് മുരളീധരൻ

പി എസ് ശ്രീധരന്‍പിള്ളയ്ക്കെതിരെ കേസെടുത്ത് ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കെ മുരളീധരൻ. അറസ്റ്റ് ചെയ്താൽ പിണറായിയുടെ ഗൂഢാലോചന പിള്ള തുറന്നു പറയുമോ എന്ന് പേടിയുണ്ടോ എന്നും മുരളീധരൻ ചോദിച്ചു.
 

K. Muraleedharan demanding arrest of ps sreedharan pillai
Author
Kozhikode, First Published Nov 6, 2018, 12:44 PM IST

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ളയ്ക്കെതിരെ കേസെടുത്ത് ഉടൻ അറസ്റ്റ് ചെയ്യണമെന്ന് കെ മുരളീധരൻ. അറസ്റ്റ് ചെയ്താൽ പിണറായിയുടെ ഗൂഢാലോചന പിള്ള തുറന്നു പറയുമോ എന്ന് പേടിയുണ്ടോ എന്നും മുരളീധരൻ ചോദിച്ചു. ശബരിമലയിൽ സി.പി.എമ്മിന്‍റെയും ബിജെപിയുടെയും ഒത്തുകളിയാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ശബരിമലയില്‍ യുവതി പ്രവേശിച്ചാല്‍ നടയടയ്ക്കുമെന്ന തന്ത്രിയുടെ നിലപാട് ബിജെപിയുമായി ആലോചിച്ച ശേഷമായിരുന്നു എന്ന പി.എസ് ശ്രീധരന്‍പിള്ളയുടെ വെളിപ്പെടുത്തല്‍ ഇന്നലെ വിവാദമായിരുന്നു. തുലാമാസ പൂജാ സമയത്ത് യുവതികള്‍ സന്നിധാനത്തിന് അടുത്ത് എത്തിയപ്പോള്‍ തന്ത്രി വിളിച്ചിരുന്നുവെന്നും നടയടച്ചാല്‍ കോടതി അലക്ഷ്യമാവില്ലേയെന്ന് ചോദിച്ചെന്നുമാണ് ശ്രീധരന്‍പിള്ള കോഴിക്കോട് യുവമോര്‍ച്ചാ യോഗത്തില്‍ വെളിപ്പെടുത്തിയത്. 

നടയടയ്ക്കുമെന്ന ശബരിമല തന്ത്രിയുടെ നിലപാടിന് ആയിരങ്ങള്‍ പിന്തുണയുണ്ടാവുമെന്ന തന്റെ ഉറപ്പിന്‍റെ പിന്‍ബലത്തിലായിരുന്നു തന്ത്രി പ്രവര്‍ത്തിച്ചതെന്നും യുവമോര്‍ച്ചയുടെ സമ്മേളനത്തില്‍ ശ്രീധരന്‍പിള്ള പറഞ്ഞു. നമ്മള്‍ മുന്നോട്ട് വച്ച അ‍‍ജണ്ടയില്‍ എല്ലാവരും വീണുവെന്നും കൃത്യമായ ആസൂത്രണത്തോടെയുള്ള ബിജെപി പ്ലാനാണ് ശബരിമല പ്രതിഷേധത്തില്‍ നടന്നത്. ഇതൊരു സമസ്യയാണെന്ന് ശ്രീധരന്‍പിള്ള വ്യക്തമാക്കിയിരുന്നു.

Follow Us:
Download App:
  • android
  • ios