അലക്കൊഴിഞ്ഞിട്ട് കാശിക്ക് പോകാൻ ആവില്ല പരിഹാസവുമായി കെ. മുരളീധരന്‍

തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷകരെന്ന പേരിൽ വികസനത്തെ എതിർക്കുന്ന ഒരു കൂട്ടർ സംസ്ഥാനത്തുണ്ടെന്ന് കെ. മുരളീധരന്‍ എംഎല്‍എ. ഏത് സർക്കാർ ഭരിച്ചാലും അത്തരം വികസന വിരോധികളുണ്ടെന്ന് എംഎല്‍എ കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി പങ്കെടുത്ത കെ.ഡി.ഐ.എസ്.സി ഉദ്ഘാടന വേദിയിലാണ് മുരളീധരന്‍റെ പരാമര്‍ശം. 

അലക്കൊഴിഞ്ഞിട്ട് കാശിക്ക് പോകാൻ ആവില്ല. താൻ വൈദ്യുതി മന്ത്രിയായിരിക്കെ അതിരപ്പിള്ളി പദ്ധതിയുടെ കാര്യത്തിലും ഇതാണ് സംഭവിച്ചത്. ചില പ്രാദേശിക വിഷയങ്ങളിൽ അതുമായി ബന്ധമില്ലാത്തവർ ഇടപെട്ട് വഷളാക്കുകയാണെന്നും കെ. മുരളീധരന്‍ പറഞ്ഞു.