ഫ്ലക്സിന്റെ വലിപ്പം നോക്കിയല്ലല്ലോ മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത്

തിരുവനന്തപുരം: കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ആരെന്ന ചർച്ചയില്‍ നാട്ടുകാർക്ക് കുഴപ്പമില്ലെന്ന് കെ മുരളീധരൻ പറഞ്ഞു . നാട്ടുകാർ ഇതൊക്കെ കണ്ട് ആസ്വദിക്കുന്നുണ്ട് ഇതൊക്കെ ജനാധിപത്യ പ്രക്രിയയുടെ ഭാഗം മാത്രമാണ് ജനവികാരം മനസ്സിലാക്കിക്കൊണ്ടുള്ള തീരുമാനം ഹൈകമ്മാൻഡ് ഭാഗത്തുനിന്നും ഉണ്ടാകും തീരുമാനം എന്തായാലും അംഗീകരിക്കും ഉദ്ദേശിച്ച ആളുടെ പേര് വന്നില്ല എങ്കിലും, പറഞ്ഞ പേര് ഹൈക്കമാൻഡ് തീരുമാനത്തിന് ശേഷം വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു ഫ്ലക്സിന്റെ വലിപ്പം നോക്കിയല്ലല്ലോ മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Add Asianetnews as a Preferred SourcegooglePreferred

കേരളത്തിലെ നിയുക്ത എംഎല്‍എമാരുടെ മനസറിഞ്ഞ എഐസിസി നിരീക്ഷകര്‍ ഇന്ന് ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും. രാഹുല്‍ഗാന്ധിയും, മല്ലികാര്‍ജ്ജുന്‍ ഖര്ഗെയുമായി നിരീക്ഷകര്‍ കൂടിക്കാഴ്ച നടത്തി സാഹചര്യം ധരിപ്പിക്കും. ഉദ്ദേശിച്ചതിനേക്കാള്‍ ഭൂരിപക്ഷം കിട്ടിയെന്നാണ് കെ സി പക്ഷത്തിന്‍റെ അവകാശവാദം. ഘടകക്ഷികളുടെ നിലപാട് സതീശന് ബലമാകുമ്പോള്‍, 20ലേറ എംഎല്‍എമാരുടെ ഭൂരിപക്ഷം ചെന്നിത്തല പക്ഷവും അവകാശപ്പെടുകയാണ്.

അതിനിടെ കോണ്‍ഗ്രസിന്‍റെ ആഭ്യന്തര കാര്യത്തില്‍ മുസ്ലീം ലീഗ് ഇടപെടേണ്ടെന്ന മാത്യു കുഴല്‍നാടന്‍റെ പ്രസ്താവനയില്‍ ലീഗില്‍ അമര്‍ഷം. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള കോണ്‍ഗ്രസിലെ പോരില്‍ പാര്‍ട്ടിയെ വലിച്ചിഴക്കുന്നത് അനാവശ്യാണെന്ന വികാരമാണ് ലീഗിനുള്ളത്. മാത്യുവിനെതിരെ കെ എം സി സി നേതാവ് പുത്തൂര്‍ റഹ്മാന്‍ രംഗത്തെത്തിയിരുന്നു.മുന്നണി രാഷ്ട്രീയം എന്നത് ഒറ്റക്കക്ഷി തീരുമാനം അല്ലെന്നും മധ്യപ്രദേശിലെ അനുഭവം കോണ്‍ഗ്രസ് ഓര്‍ക്കണമെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.