മലപ്പുറം: കേരളത്തില്‍ ബി.ജെ.പി ജയിക്കുമെന്ന് ഉറപ്പുള്ള സ്ഥലങ്ങളില്‍ ചില അഡ്ജസ്റ്റുമെന്റുകളൊക്കെ വേണ്ടി വരുമെന്ന് കെ.മുരളീധരന്‍ എം.എല്‍.എ പറഞ്ഞു. വട്ടിയൂര്‍ക്കാവില്‍ ബി.ജെ.പി ജയിക്കാതിരിക്കാന്‍ ഇടതു മുന്നണി തന്നെ സഹായിച്ചിട്ടുണ്ടെന്നും കെ. മുരളീധരന്‍ മലപ്പുറത്ത് പറഞ്ഞു. അന്ധമായ കോണ്‍ഗ്രസ് വിരോധത്തിന്റെയും അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധത്തിന്റെയും കാലം കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.