കൊല്ലം: കോണ്‍ഗ്രസിന്റെ ഉന്നത സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടി വരണമെന്നാണ് പ്രവര്‍ത്തകരുടെ വികാരമെന്ന് കെ മുരളീധരന്‍. ഉമ്മന്‍ചാണ്ടി ഏറ്റെടുക്കാന്‍ തയ്യാറായാല്‍ ഏത് സ്ഥാനം നല്‍കാനും പാര്‍ട്ടി നേതൃത്വം സന്നദ്ധമാണ്. പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച പ്രസ്താവന എ.എ അസീസ് തന്നെ തിരുത്തിയതാണെന്നും മുരളീധരന്‍ പറഞ്ഞു. ദിലീപിനെ പിന്തുണച്ച ഗണേഷ് കുമാറിന്റെ പ്രസ്താവന ശരിയായില്ലെന്നും മുരളീധരന്‍ കൊല്ലത്ത് പറഞ്ഞു.