കോട്ടയം: ശബരിമലയില്‍ പ്രവേശിപ്പിക്കാന്‍ യുവതികളെ ആംബുലന്‍സിലാണ് സന്നിധാനത്ത് എത്തിച്ചതെന്ന് കെ പി ശശികല. കാട്ടുപന്നി ഭക്തരെ ആക്രമിച്ചുവെന്ന് പ്രചരിപ്പിച്ചായിരുന്നു ഇവരെ ആംബുലന്‍സില്‍ സന്നിധാനത്ത് എത്തിച്ചത്. ശർക്കര ഗോഡൗൺ വഴിയാണ് ദർശനം നടത്തിച്ചതെന്നും കെ പി ശശികല കോട്ടയത്ത് പറഞ്ഞു. 

പിണറായി രാജി വയ്ക്കുന്നതിനുള്ള രണ്ടാം ഘട്ട വിമോചന സമരം തുടങ്ങുന്നുവെന്നും കെ പി ശശികല പറഞ്ഞു. ഭക്തര്‍ അക്രമം നടത്തുന്നതില്‍ അവരെ തെറ്റ് പറയാന്‍ സാധിക്കില്ലെന്ന് പറഞ്ഞ കെ പി ശശികല അക്രമം നടത്തിയാൽ കേസ് എടുക്കണമെന്നും ആവശ്യപ്പെട്ടു.

നേരത്തെ യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിയതില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കെ പി ശശികല ഫേസ്ബുക്കില്‍ പ്രതികരിച്ചിരുന്നു. പ്രതിഷേധവുമായി എല്ലാവരും രംഗത്തിറങ്ങണമെന്നും ശശികല തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആഹ്വാനം ചെയ്തിരുന്നു.