പൊന്തന്‍പുഴ ഭൂമിപ്രശ്നം: 'ഒരിഞ്ച് ഭൂമി പോലും സര്‍ക്കാര്‍ വിട്ടുകൊടുക്കില്ല'

First Published 11, Mar 2018, 4:59 PM IST
k raju
Highlights
  • പൊന്തന്‍പുഴ ഭൂമിപ്രശ്നം
  • നിയമപരമായി മുന്നോട്ട് പോകുമെന്ന് കെ.രാജു

ഇടുക്കി: പൊന്തൻപുഴ ഭൂമിപ്രശ്നത്തില്‍ ഒരിഞ്ച് ഭൂമി പോലും സ‍ർക്കാർ വിട്ടുകൊടുക്കില്ലെന്ന് വനംമന്ത്രി കെ.രാജു. നിയമപരമായി മുന്നോട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി.

പൊന്തൻപുഴ വനഭൂമികേസ് നടത്തിപ്പിൽ സർക്കാരിന് ഒരു വീഴ്ചയും ഉണ്ടായില്ലെന്ന്  കെ.രാജു പറഞ്ഞു. കുടിയേറ്റക്കാരുടെ അവകാശം സംരക്ഷിക്കുന്നതിനാണ് റിവ്യുഹർജി നൽകിയതെന്നും ഇക്കാര്യത്തിൽ പ്രതിപക്ഷനേതാവ് നടത്തിയ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും പൊന്തൻപുഴ സന്ദർശിച്ച ശേഷം മന്ത്രിപറഞ്ഞു.
 

 


 

loader