ശബരിമല: ശബരീശനെക്കാണാൻ ഇരുമുടിക്കെട്ടുമായി മലയാളികളുടെ പ്രിയപ്പെട്ട വാനമ്പാടി സന്നിധാനത്തെത്തി. വൈകീട്ട് ഏഴ് മണിയോടെയാണ് ഭർത്താവും സഹോദരിയുമടക്കമുള്ള ബന്ധുക്കൾക്കൊപ്പം കെ എസ് ചിത്ര സന്നിധാനത്തെത്തിയത്. ആദ്യശബരിമല യാത്രയെ ജന്മസാഫല്യമെന്നാണ് പ്രിയപ്പെട്ട ഗായിക വിശേഷിപ്പിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രായമായവരും കുട്ടികളുമെല്ലാം അതികഠിനമായ മല ചവിട്ടി അയ്യനെക്കാണാൻ വരുന്നു, എവിടെയും നിറയുന്നത് ശരണമന്ത്രം വളരെ വിശുദ്ധമായ അനുഭവമാണ് ശബരിമല യാത്ര നൽകിയതെന്ന് ചിത്ര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഹരിവരാസന പുരസ്കാരം ഏറ്റുവാങ്ങാൻ വേണ്ടികൂടിയാണ് ചിത്ര സന്നിധാനത്തെത്തിയത്. നാളെ രാവിലെ പത്ത് മണിക്ക് നടക്കുന്ന ചടങ്ങിൽ ചിത്ര പുരസ്കാരം ഏറ്റുവാങ്ങും.