രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് വിമര്‍ശനവുമായി ശബരീനാഥന്‍
തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരള കോണ്ഗ്രസിന് നല്കുന്നതിനെതിരെ രൂക്ഷ വിമര്ശനവുമായി കോണ്ഗ്രസ് നേതാക്കള്. ഹൈക്കമാന്റ് തീരുമാനത്തിനെതിരെ യുവ എംഎല്എ കെ.എസ്. ശബരീനാഥന് രംഗത്ത് വന്നു. കോണ്ഗ്രസിന്റെ നാവാകണം രാജ്യസഭയിലുണ്ടാവേണ്ടത്, അതിലൊരു വിട്ടുവീഴ്ചയും പാടില്ലെന്ന് ശബരിനാഥന് വ്യക്തമാക്കി. ഫേസ്ബുക്കിലൂടെയാണ് എംഎല്എയുടെ പ്രതികരണം.
രാജ്യസഭയിൽ ഇന്ന് കോൺഗ്രസ്സിന് 51സീറ്റും ബിജെപിക്ക് 69 സീറ്റുമാണുള്ളത്. ഈ അവസരത്തിൽ രാഷ്ട്രീയപരമായും ആശയപരമായും ബിജെപിയെ പാർലമെൻറിൽ പ്രതിരോധിക്കേണ്ട വലിയൊരു ഉത്തരവാദിത്വമാണ് ദേശീയ തലത്തിൽ കോൺഗ്രസ് എന്ന ദേശീയപ്രസ്ഥാനത്തിനുള്ളത്.
ഇതിനു പ്രാപ്തിയുള്ള ഒരു കോൺഗ്രസ്സ് ശബ്ദമാണ് രാജ്യസഭയിലേക്ക് കേരളത്തിൽ നിന്ന് നമ്മൾ തിരഞ്ഞെടുക്കേണ്ടതെന്ന് ശബരീനാഥന് പറയുന്നു. ഇതിൽ ഒരു വിട്ടുവീഴ്ചയെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയുകയില്ലെന്നും ശബരി കൂട്ടിചേര്ത്തു.
