വർക്കല ഭൂമി വിവാദത്തിൽ വിശദീകരണവുമായി കെ എസ് ശബരീനാഥൻ

First Published 19, Mar 2018, 9:52 AM IST
k s sabarinathan explanation in varkala land issue
Highlights
  • വർക്കല ഭൂമി വിവാദത്തിൽ വിശദീകരണവുമായി കെ എസ് ശബരീനാഥൻ
  • രാഷ്ട്രീയലാഭത്തിന് വേണ്ടി മറ്റുള്ളവരുടെ സ്വകാര്യജീവിതത്തിൽ കളങ്കമുണ്ടാക്കുന്നത് രാഷ്ട്രീയ ധാർമികതയല്ല

തിരുവനന്തപുരം: വർക്കല ഭൂമി വിവാദത്തിൽ വിശദീകരണവുമായി കെ എസ് ശബരീനാഥൻ എംഎൽഎ. തനിക്കെതിരെ വി ജോയ് എംഎൽഎ പരാതി നൽകിയതിൽ ദുരൂഹതയുണ്ടെന്ന് കെ എസ് ശബരീനാഥൻ ആരോപിച്ചു. രാഷ്ട്രീയലാഭത്തിന് വേണ്ടി മറ്റുള്ളവരുടെ സ്വകാര്യജീവിതത്തിൽ കളങ്കമുണ്ടാക്കുന്നത് രാഷ്ട്രീയ ധാർമികതയല്ലെന്നും ശബരീനാഥൻ പറഞ്ഞു.

സർക്കാരിന്റെ ഭാഗമായി ആത്‌മാർഥമായി പ്രവർത്തിക്കുന്ന ഒരു ഉദ്യോഗസ്‌ഥ കോടതിവിധിയെയും തെളിവുകളെയും ആസ്പദമാക്കി എടുത്ത തീരുമാനത്തിനെതിരെ ആക്ഷേപമുണ്ടെങ്കിൽ അതിനു നിയമപരമായി മുന്നോട്ടുപോകുന്നത് സാധാരണയാണ്. എന്നാൽ ഇവിടെ സ്വന്തം രാഷ്ട്രീയലാഭം മാത്രം കണ്ടു മറ്റുള്ളവരുടെ സ്വകാര്യജീവിതത്തിൽ കളങ്കമുണ്ടാക്കുന്നത് ശരിയായ രാഷ്ട്രീയധർമ്മമല്ല.

വിവാഹസമയത്തു നമ്മൾ ഇരുവരും പറഞ്ഞതുപോലെ ഔദ്യോഗികവൃത്തിയിൽ പരസ്പരം ഇടപെടാറില്ല. പദവികൾ ഉപയോഗിച്ച് ജനങ്ങളെ സേവിക്കാൻ മാത്രം ശ്രമിക്കുന്ന ഒരു കുടുംബത്തിന്റെ സൽപ്പേര് താറുമാറാക്കാൻ പരിശ്രമിക്കുന്നവർക്കു ഇതിൽ ആനന്ദം ലഭിക്കുന്നുണ്ടെങ്കിൽ തെറ്റിപോയിയെന്നും ശബരിനാഥന്‍ കൂട്ടിച്ചേര്‍ത്തു.

loader