ഷുഹൈബ് വധം; പ്രതികള്‍ തുടര്‍ന്നും സംരക്ഷിക്കപ്പെടുമെന്ന് കെ.സുധാകരന്‍

First Published 10, Mar 2018, 6:02 PM IST
k sudhakaran against cpm
Highlights
  • പ്രതികരണവുമായി കെ.സുധാകരന്‍
  • ആത്മാര്‍ത്ഥതയില്ലാത്ത നടപടിയാണ് സിപിഎമ്മിന്‍റേത്

കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ പ്രതികളെ സിപിഎം പുറത്താക്കിയതില്‍ പ്രതികരണവുമായി കെ.സുധാകരന്‍. ആത്മാര്‍ത്ഥതയില്ലാത്ത നടപടിയാണ് സിപിഎമ്മിന്‍റേത്. പ്രതികള്‍ തുടര്‍ന്നും സംരക്ഷിക്കപ്പെടും. ഇപ്പോഴത്തെ നടപടി പാര്‍ട്ടിക്കുള്ളില്‍ നിന്നുണ്ടായ വിമര്‍ശനം മൂലമാണെന്നും കെ.സുധാകരന്‍ പറഞ്ഞു.

ഷുഹൈബ് വധത്തില്‍ പ്രതികളായ നാല് പ്രവര്‍ത്തകരെ സിപിഎം പുറത്താക്കിയിരുന്നു. എം.വി ആകാശ്, ടി.കെ അസ്കര്‍, കെ.അഖില്‍, സി.എസ്.ദീപ്ചന്ദ് എന്നിവരെയാണ് പുറത്താക്കിയത്.

 

loader