തൃപ്‌തി ദേശായിക് എതിരായി കൊച്ചി വിമാനത്താവളത്തില്‍ നടക്കുന്ന പ്രതിഷേധത്തെ പിന്തുണച്ചു കെ സുധാകരൻ. വിശ്വാസികളുടെ പ്രതിഷേധം അവഗണിക്കാൻ ആകില്ലെന്നും സർക്കാർ തൃപ്‌തിയെ തിരിച്ചു അയക്കണമെന്നും കെ സുധാകരന്‍.

തിരുവനന്തപുരം: തൃപ്‌തി ദേശായിക്ക് എതിരായി കൊച്ചി വിമാനത്താവളത്തില്‍ നടക്കുന്ന പ്രതിഷേധത്തെ പിന്തുണച്ചു കെ സുധാകരൻ. വിശ്വാസികളുടെ പ്രതിഷേധം അവഗണിക്കാൻ ആകില്ലെന്നും സർക്കാർ തൃപ്‌തിയെ തിരിച്ചു അയക്കണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു. ഇത് വ്യക്തിപരമായ നിലപാടാണെന്നും കെ സുധാകരന്‍ പറഞ്ഞു. 

നിലപാട് ഇന്നത്തെ രാഷ്ട്രീയ കാര്യസമിതിയിൽ ഉന്നയിക്കുമെന്ന് കെ സുധാകരന്‍ വ്യക്തമാക്കി. വിശ്വാസികളുടെ വികാരം ബിജെപി മുതലെടുക്കുന്നുവെന്ന് കെ സുധാകരന്‍ വ്യക്തമാക്കി. ആക്ടിവിസ്റ്റുകളെ ദര്‍‍ശനത്തിന് അനുവദിക്കരുതെന്ന് കെ സുധാകരന്‍ ആവശ്യപ്പെട്ടു. യുവതികളെ തടയും എന്ന് പറഞ്ഞിട്ടില്ലെന്നും വിശ്വാസം സംരക്ഷിക്കാൻ ഏതറ്റം വരെ പോകും എന്നായിരുന്നു പറഞ്ഞതെന്നും കെ സുധാകരന്‍ വ്യക്തമാക്കി.