ആയുധമെടുക്കണമെന്ന് പറഞ്ഞിട്ടില്ല; വാക്കുകള്‍ മയപ്പെടുത്തി കെ സുധാകരന്‍

First Published 8, Mar 2018, 7:41 PM IST
k sudhakaran on his own words
Highlights
  • വിശദീകരണവുമായി കെ സുധാകരന്‍

കണ്ണൂര്‍: സിപിഎമ്മിന്‍റെ ആക്രമണങ്ങളെ അതേ രീതിയില്‍ ചെറുക്കണമെന്ന ആഹ്വനത്തിന് പിന്നാലെ വിശദീകരണവുമായി കെ സുധാകരന്‍. ആയുധമെടുക്കണമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ചെറുപ്പക്കാര്‍ക്ക് സംരക്ഷണം നല്‍കണമെന്നുമാത്രമാണ് താന്‍ ഉദ്ദേശിച്ചതെന്നും സുധാകരന്‍ വ്യക്തമാക്കി. സിപിമ്മിന്റെ ആക്രമണങ്ങളെ അതേ രീതിയിൽ നേരിടണമെന്നും ഗാന്ധിയൻ സമര മാർഗം ഉപേക്ഷിക്കണം എന്നും ഇന്നലെ നിർവാഹക സമിതി യോഗത്തിൽ സുധാകരൻ പറഞ്ഞിരുന്നു

loader