Asianet News MalayalamAsianet News Malayalam

മരം മുറിച്ചാല്‍ പോലും പ്രതികരിക്കുന്നവര്‍ ഷുഹൈബ് വധത്തില്‍ നിശബ്ദര്‍: കെ.സുധാകരന്‍

K Sudhakaran speach on shuhaib murder
Author
First Published Feb 16, 2018, 3:19 PM IST

തിരുവനന്തപുരം: കൊലപാതകങ്ങളില്‍ എഴുത്തുകാര്‍ക്ക് മൗനമെന്ന് കെ.സുധാകരന്‍. മരം മുറിച്ചാൽ പോലും പ്രതികരണവുമായി എത്തുന്ന സാഹിത്യകാരന്മാർ അടമുള്ളവർ ഷുഹൈബ് വധത്തിൽ മൗനം പാലിക്കുകയാണെന്ന് സുധാകരന്‍ വിമര്‍ശിക്കുന്നു. ഇവർക്ക് പിണറായിയെയും സി.പി.എമ്മിനെയും ഭയമെന്നും കെ സുധാകരൻ.  

കണ്ണൂരിൽ പോലീസിനെ നിയന്ത്രിക്കുന്നത് എം.വി ജയരാജനാണെന്നും  ജയിൽ ഭരിക്കുന്നത് സിപിഎം തടവുകാരാണെന്നും സുധാകരൻ ആരോപിക്കുന്നു. ഷുഹൈബ് കൊലപാതകത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കോൺഗ്രസ് സമരം ശക്തമാക്കുമെന്നും കെ സുധാകരൻ അറിയിച്ചു. 19ന് കെ സുധാകരൻ 48 മണിക്കൂർ നിരാഹാര സമരം നടത്തുമെന്നും പ്രതികളെ പിടിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം തുടങ്ങുമെന്നും സുധാകരന്‍ അറിയിച്ചു. 

 

 

 
 

Follow Us:
Download App:
  • android
  • ios