രഹ്ന ഫാത്തിമ ആരെന്ന് എല്ലാവർക്കും അറിയാം. രഹ്നയ്ക്ക് താനുമായി ബന്ധമുണ്ടെന്നത് വാസ്തവ വിരുദ്ധമാണ്. ശബരിമലയിൽ നടന്നത് ആസൂത്രിതമായ ഗൂഢാലോചന യാണ്. ദേവസ്വം മന്ത്രിക്കും പൊലീസിനും അതില്‍ പങ്കുണ്ട്. മാവോയിസ്റ്റുകളുടെ പങ്കാളിത്തത്തോടെയാണ് ഗൂഡാലോചന നടന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. 

തൃശൂര്‍: ശബരിമലയിൽ കയറാൻ ശ്രമിച്ച രഹ്ന ഫാത്തിമയുമായി തനിക്ക് ബന്ധമില്ലെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. രഹ്ന ഫാത്തിമ ആരെന്ന് എല്ലാവർക്കും അറിയാം. രഹ്നയ്ക്ക് താനുമായി ബന്ധമുണ്ടെന്നത് വാസ്തവ വിരുദ്ധമാണ്. ശബരിമലയിൽ നടന്നത് ആസൂത്രിതമായ ഗൂഢാലോചന യാണ്. ദേവസ്വം മന്ത്രിക്കും പൊലീസിനും അതില്‍ പങ്കുണ്ട്. മാവോയിസ്റ്റുകളുടെ പങ്കാളിത്തത്തോടെയാണ് ഗൂഡാലോചന നടന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

ഗൂഡാലോചന സംബന്ധിച്ച് അന്വേഷണം നടത്തണം. വിഷയത്തില്‍ ഗവർണർ ഇടപെടണം. ഒരു യുവതിയെ പോലും ശബരിമലയിൽ കയറ്റില്ലെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. ഏതാനും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ രാവിലെ മുതല്‍ തനിക്കെതിരെ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ട്. അതു ഷെയര്‍ ചെയ്യുന്ന ഫേക്കല്ലാത്ത അക്കൗണ്ടുകള്‍ ശ്രദ്ധിക്കുക. ശക്തമായ നിയമനടപടി ഉണ്ടാവുമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.