കത്വ സംഭവത്തില്‍ ഇന്ന് നടന്ന അക്രമങ്ങള്‍ക്കെല്ലാം കാരണം പിണറായി: കെ സുരേന്ദ്രന്‍

First Published 16, Apr 2018, 9:20 PM IST
K surendran facebook post about Kathua Rape case against Pinarayi viayan
Highlights
  • കത്വ സംഭവത്തില്‍ ഇന്ന് നടന്ന അക്രമങ്ങള്‍ക്കെല്ലാം കാരണം പിണറായിയാണ്:  കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കത്വ പീഡനവുമായി ബന്ധപ്പെട്ട് ഇന്ന് നടന്ന എല്ലാ ആക്രമണങ്ങള്‍ക്കും തിരികൊളുത്തിയ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍.  കശ്മീരിലെ ബലാത്സംഗവും കൊലപാതതകവും നടന്നത് ക്ഷേത്രത്തിലാണെന്ന് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന പിണറയായിയുടെ വ്യാജ സന്ദേശമാണ് എല്ലാത്തിനും കാരണം, കുറ്റപത്രത്തില്‍ എവിടെയും ഇങ്ങനെ ഒരു വിവരമില്ല.  ഈ ദാരുണകൃത്യം നടത്തിയത് സംഘപരിവാറാണെന്നും അദ്ദേഹം തന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ പ്രചരിപ്പിച്ചു. ഇതും കുറ്റപത്രത്തിലില്ലാത്ത കാര്യമാണ്.  നാലു വോട്ടിനുവേണ്ടി ജനങ്ങളെ കലാപത്തിലേക്കു തള്ളിവിടുന്ന പിണറായി വിജയനു ചരിത്രം മാപ്പുനൽകില്ലെന്നും സുരന്ദ്രന്‍ തന്‍റെ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

കെ സുരേന്ദ്രന്‍റെ കുറിപ്പ്

ഇന്ന് നടന്ന എല്ലാ അക്രമങ്ങൾക്കും തിരി കൊളുത്തിയത് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ്. കാശ്മീരിലെ ബലാൽസംഗവും കൊലപാതകവും നടന്നത് ക്ഷേത്രത്തിലാണെന്ന് ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന പിണറായി വിജയൻറെ വ്യാജസന്ദേശമാണ് ഇതിനെല്ലാം കാരണം. കുററപത്രത്തിലെവിടെയും അങ്ങനെയൊരു വിവരമില്ല. മാത്രമല്ല ഈ ദാരുണകൃത്യം നടത്തിയത് സംഘപരിവാറാണെന്നും അദ്ദേഹം തൻറെ ഔദ്യോഗിക ഫേസ് ബുക്ക് പേജിൽ പ്രചരിപ്പിച്ചു. ഇതും കുററപത്രത്തിൽ ഇല്ലാത്ത കാര്യമാണ്. മതസ്പർദ്ദ വളർത്തുന്നതും ഇരുവിഭാഗം ജനങ്ങളെ തമ്മിലടിപ്പിക്കുന്നതുമായ വ്യാജപ്രചാരണത്തിനാണ് ഒരു മുഖ്യമന്ത്രി തയ്യാറായത്. സത്യപ്രതിജ്ഞാ ലംഘനമാണ് പിണറായി നടത്തിയത്. ഐ. പി. സി153(A) അനുസരിച്ചുള്ള ക്രിമിനൽകുറ്റമാണ് പിണറായി വിജയൻ ചെയ്തിട്ടുള്ളത്. മതതീവ്രവാദികൾക്ക് പ്രേരണയായത് ഈ പ്രസ്താവനയാണ്. ഈ പാപത്തിൽ നിന്ന് കൈകഴുകാൻ പിണറായി വിജയനാവില്ല. കുട്ടനേയും മുട്ടനേയും തമ്മിലടിപ്പിച്ച് ചോരകുടിക്കുന്ന കുറുക്കൻറെ സൃഗാലബുദ്ധിയാണ് പിണറായി കാണിച്ചത്. നാലു വോട്ടിനുവേണ്ടി ജനങ്ങളെ കലാപത്തിലേക്കു തള്ളിവിടുന്ന പിണറായി വിജയനു ചരിത്രം മാപ്പുനൽകില്ല.

loader