ഉത്തര്‍പ്രദേശിലെയും മറ്റും ഗംഭീര വിജയത്തെ വിനയത്തോടെ സ്വീകരിക്കണമെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. തിരഞ്ഞെടുപ്പ് വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ച് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് കെ സുരേന്ദ്രന്‍ ഇക്കാര്യം പറയുന്നത്. മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ അടുത്ത ടാര്‍ഗറ്റ് കേരളമാണെന്നും, അതു താമസിയാതെ യാഥാര്‍ത്ഥ്യമാക്കാന്‍ ഒറ്റക്കെട്ടായി പോരാടാമെന്ന ആഹ്വാനവും കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിലുണ്ട്. പാവപ്പെട്ടവരും പാളത്താറുടുക്കുന്ന കൃഷിക്കാരും ഗ്രാമീണ ഭാരതവുമാണ് ജാതിമതഭേദമെന്യേ മോദിജിയുടെ നയങ്ങളെ രണ്ടു കയ്യും നീട്ടി സ്വീകരിച്ചത്. ഇനിയുള്ള നാളുകള്‍ പാവങ്ങള്‍ക്കും അടിസ്ഥാന ജനവിഭാഗങ്ങള്‍ക്കും ഉഴിഞ്ഞു വെക്കണമെന്നാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. കോഴിക്കോട് ചേര്‍ന്ന പാര്‍ട്ടി ദേശീയ കൗണ്‍സില്‍ യോഗം അതിനുള്ള ആഹ്വാനമാണ് നല്‍കിയതെന്നും കെ സുരേന്ദ്രന്‍ പറയുന്നു.