ബിജെപി സ്ഥാനാര്‍ഥിയായ കെ. സുരേന്ദ്രന്‍ നല്‍കിയ തെരഞ്ഞെടുപ്പ് ഹര്‍ജിയിലാണ് നടപടി
കാസര്ഗോഡ്:മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസിലെ പത്ത് സാക്ഷികള്ക്ക് പൊലീസ് സംരക്ഷണത്തോടെ സമന്സ് നല്കാന് ഹൈക്കോടതി ഉത്തരവ്. ബിജെപി സ്ഥാനാര്ഥിയായ കെ. സുരേന്ദ്രന് നല്കിയ തെരഞ്ഞെടുപ്പ് ഹര്ജിയിലാണ് നടപടി. ഭീഷണി മൂലം കേസിലെ സാക്ഷികളായ വോട്ടര്മാര്ക്ക് സമന്സ് നല്കാനാവുന്നില്ലെന്ന് ഹൈക്കോടതി ജീവനക്കാര് കോടതിയെ അറിയിച്ചിരുന്നു.
തുടര്ന്നായിരുന്നു കാസര്ഗോഡ് എസ്പിയോട് പൊലീസ് സംരക്ഷണത്തോടെ സമന്സ് നല്കാന് ഉത്തരവിട്ടത്. മുസ്ലീം ലീഗിലെ അബ്ദുള് റസാഖിന്റെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്താണ് ബിജെപി സ്ഥാനാര്ഥിയായിരുന്നു കെ.സുരേന്ദ്രന് കോടതിയെ സമീപിച്ചത്. സ്ഥലത്തില്ലാതിരുന്ന 259 വോട്ടര്മാരുടെ പേരില് കള്ള വോട്ട് ചെയ്തിട്ടുണ്ടെന്നാണ് ഹര്ജിയിലെ ആരോപണം. ഇവരെ നേരിട്ട് വിളിച്ചു വരുത്താനാണ് ഹൈക്കോടതി സമന്സ് അയച്ചത്. 89 വോട്ടുകള്ക്കാണ് അബ്ദുള് റസാഖ് ബിജെപിയിലെ കെ. സുരേന്ദ്രനെ പരാജയപ്പെടുത്തിയത്.
