സാഹിത്യകാരന്മാർ പറയുന്നതും എഴുതുന്നതും മാത്രം ശരിയെന്ന കാലം കഴിഞ്ഞെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രൻ. തെറ്റായ പ്രവണതകളെ ചെറുക്കുക തന്നെ ചെയ്യുമെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം: സാഹിത്യകാരന്മാർ പറയുന്നതും എഴുതുന്നതും മാത്രം ശരിയെന്ന കാലം കഴിഞ്ഞെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രൻ. തെറ്റായ പ്രവണതകളെ ചെറുക്കുക തന്നെ ചെയ്യുമെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് തന്‍റെ പേര് പറഞ്ഞത് മാധ്യമങ്ങളാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. 16 പേരെ മാധ്യമങ്ങൾ പ്രസിഡന്റാക്കി. ആർ എസ് എസിന് തന്നോട് വിരോധമാണെന്ന് പ്രചരിപ്പിച്ചതും മാധ്യമങ്ങളാണ്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനങ്ങളൊന്നും മാധ്യമങ്ങൾക്ക് കിട്ടുന്നില്ലെന്നും ഉറങ്ങി കിടക്കുന്നവരെ അവർ അധ്യക്ഷന്മാരാക്കിയെന്നും സുരേന്ദ്രൻ പരിഹസിച്ചു.
