കേന്ദ്ര ഭരണമടക്കം കഴിഞ്ഞ തവണത്തേക്കാള്‍ ഏറെ അനുകൂല സാഹചര്യം, സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള ഭരണ വിരുദ്ധ വികാരം, ബിഡിജെഎസ് അടക്കമുള്ള പുതിയ സഖ്യകക്ഷികളുടെ സഹായം, എന്നിങ്ങനെ ഇത്തവണ കെ സുരേന്ദ്രന് വിജയം ഉറപ്പിക്കാന്‍ കാരണങ്ങളേറെയുണ്ടായിരുന്നു. തെരെഞ്ഞെടുപ്പ് ഫലം വന്നപ്പോഴോ കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ കിട്ടിയ വോട്ടിനെക്കാള്‍ 13,420 വോട്ടുകള്‍ കൂടുതല്‍. അതായത് കഴിഞ്ഞ തവണ 43,361 വോട്ടുകള്‍ കിട്ടിയപ്പോള്‍ ഇത്തവണ അത് 56,781 ആയി ഉയര്‍ന്നു. പക്ഷെ മുഖ്യ എതിരാളി യുഡിഎഫിലെ പിബി അബ്ദുള്‍ റസാഖിന് 56,870 വോട്ടുകള്‍ കിട്ടിയതോടെ സുരേന്ദ്രന്‍ 89 വോട്ടുകള്‍ക്ക് ഇത്തവണയും അടിതെറ്റി. വിദേശത്തുള്ളവരുടെ പേരില്‍ പോലും കള്ളവോട്ട് ചെയതാണ് തന്നെ തോല്‍പ്പിച്ചതെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു.

തെരെഞ്ഞെടുപ്പ് ഫലം ബിജെപി, യുഡിഎഫ് എന്നിങ്ങനെ മാറിമാറി വന്നുകൊണ്ടിരിക്കുന്നതിനിടയിലും വലിയ പ്രതീക്ഷയിലായിരുന്നു കാസര്‍കോട്ടെ ബിജെപി നേതൃത്വം 89 വോട്ടിന്‍റെ അപ്രതീക്ഷിത തോല്‍വി പക്ഷെ ഇവരുടെ എല്ലാ പ്രതീക്ഷകളും തകര്‍ത്തു.