കോഴിക്കോട്: ആരോഗ്യ മന്ത്രി അഴിമതി നടത്തിയതായി തെളിഞ്ഞെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ. മന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയിരിക്കുന്നു. ചികിത്സിക്കാതെ മന്ത്രി പണം എഴുതി വാങ്ങി. വ്യാജരേഖകൾ നൽകി പണം തട്ടി. ആരോഗ്യ മന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാഷ്ടീയ സദാചാരമുണ്ടങ്കിൽ സിപിഎമ്മും മുഖ്യമന്ത്രിയും മന്ത്രി കെ.കെ.ശൈലജയോട് രാജി ആവശ്യപ്പെടണം മന്ത്രിക്കെതിരെ ബിജെപി വിജിലൻസിന് പരാതി നൽകുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
