കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ കശാപ്പ് നിയന്ത്രണത്തിന് പിന്നാലെ സംസ്ഥാനത്തുടനീളം നടക്കുന്ന ബീഫ് മേളകള്‍ക്കെതിരെ വ്യാജ ചിത്രം ഫേസ്ബുക്കില്‍ പോസറ്റ് ചെയ്ത് ബി.ജെ.പി നേതാവ് കെ, സുരേന്ദ്രന്‍. ബീഫ് മേളകള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ പക്ഷേ ഒപ്പം ചേര്‍ത്തിരിക്കുന്നത് കേരളത്തിലെ ചിത്രമല്ല. രണ്ട് വര്‍ഷം മുമ്പ് ഉത്തര്‍പ്രദേശില്‍ നടന്ന സംഭവത്തിന്റെ ചിത്രം ഉപയോഗിച്ച ശേഷം മന്ത്രിമാരും ഉത്തരവാദപ്പെട്ട പൊതുപ്രവർത്തകരും ഇത്തരം ഭീഭൽസമായ സമരപരിപാടികളിൽ നിന്ന് വിട്ടുനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ...

എന്നാല്‍ ചിത്രം ആദ്യം കണ്ടവര്‍ തന്നെ ഇത് കേരളത്തിലല്ലെന്നും വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിച്ച് കേരളത്തിലെ സമാധാന അന്തരീക്ഷം തകര്‍ക്കരുതെന്നും ആവശ്യപ്പെട്ടു. തൊട്ടുപിന്നാലെ ചിത്രത്തിന്റെ യഥാര്‍ത്ഥ ഉറവിടവും അന്നത്തെ വാര്‍ത്തകളും കമന്റുകളായി പ്രത്യക്ഷപ്പെട്ടു. നാട്ടിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങളാണ് ബി.ജെ.പി നേതാക്കള്‍ നടത്തുന്നതെന്ന് ആരോപിക്കുന്നവയാണ് പോസ്റ്റിന് താഴെയുള്ള ഭൂരിപക്ഷം കമന്റുകളും.