താനൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ രാഷ്‌ട്രീയപാര്‍ട്ടികള്‍ മുന്‍കൈ എടുക്കണമെന്ന് സര്‍വകക്ഷി യോഗത്തില്‍ മന്ത്രി കെ ടി ജലീല്‍. ഒരു മാസത്തിനുള്ളില്‍ കേസുകളും നഷ്‌ടപരിഹാരവും സംബന്ധിച്ച് ചര്‍ച്ചകളിലൂടെ തീരുമാനമെടുക്കും. പ്രദേശത്തു സര്‍വകക്ഷി സമാധാനയാത്ര നടത്താനും സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും പ്രത്യേക കൗണ്‍സിലിംഗ് നടത്താനും യോഗത്തില്‍ തീരുമാനിച്ചു.

പ്രതികളെ പൊലീസിന് പിടിച്ചു കൊടുക്കാന്‍ രാഷ്‌ട്രീയപാര്‍ട്ടികള്‍ മുന്‍കൈ എടുക്കണം തുടങ്ങി 11 തീരുമാനങ്ങള്‍ ആണ് യോഗത്തില്‍ പ്രഖ്യാപിച്ചത്. മലപ്പുറം ഉപതെരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ നഷ്‌ടപരിഹാരത്തെ കുറിച്ച ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്ന് മന്ത്രി വ്യക്തമാക്കി. എം പി ഇ ടി മുഹമ്മദ് ബഷീര്‍, എം എല്‍ എ വി അബ്‍ദുറഹ്മാന്‍, ലീഗ് ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍, ലീഗ് നേതാക്കളായ അബ്ദുറഹ്മാന്‍ രണ്ടത്താണി, കുട്ടി അഹമ്മദ് കുട്ടി , തിരൂര്‍ ആര്‍ ഡി ഓ ടി വി സുഭാഷ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.