കൊച്ചി: സിസ്റ്റര്‍ അഭയക്കേസില്‍ പ്രതി ചേര്‍ത്തതിനെതിരെ മുന്‍ ഡിവൈഎസ്പി കെ.ടി മൈക്കിള്‍ ഹൈക്കോടതിയെ സമീപിച്ചു. സിബിഐ കോടതിയിലെ വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും തന്നെ പ്രതിചേര്‍ത്ത നടപടി റദ്ദാക്കണമെന്നുമാണ് ആവശ്യം. 

മുന്‍ അന്വേഷണോദ്യോഗസ്ഥന്‍കൂടിയായിരുന്ന കെ.ടി.മൈക്കളിനെ കോടതി നാലാം പ്രതിയാക്കിയിരുന്നത്. ഫാ. തോമസ് എം.കോട്ടൂര്‍, ഫാ. ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് മറ്റ് മൂന്നു പ്രതികള്‍.

1992 മാര്‍ച്ച് 27-നാണ് സിസ്റ്റര്‍ അഭയയെ കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്‍റിലെ കിണറ്റില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്.