Asianet News MalayalamAsianet News Malayalam

കടല്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പരിഹാരം വേണമെന്ന് കെ വി തോമസ് എംപി

കേന്ദ്രസംസ്ഥാന സർക്കാരുകൾക്ക് ഇക്കാര്യത്തിൽ തുല്യ ഉത്തരവാദിത്തമുണ്ടെന്ന് കെ.വി.തോമസ്

K V THOMAS ON FISHING BOAT ACCIDENT
Author
Kochi, First Published Aug 7, 2018, 12:41 PM IST

കൊച്ചി: കടലിൽ ഉണ്ടാകുന്ന ദുരന്തങ്ങൾ ആവര്‍ത്തിക്കാതിരിക്കാന്‍ ശാശ്വതപരിഹാരം കണ്ടെത്തണമെന്ന് കെ.വി.തോമസ് എം.പി. കേന്ദ്രസംസ്ഥാന സർക്കാരുകൾക്ക്
ഇക്കാര്യത്തിൽ തുല്യ ഉത്തരവാദിത്തമുണ്ടെന്നും കെ.വി.തോമസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 
അതേസമയം മുനമ്പത്തെ ബോട്ട് അപകടത്തിൽ ഉൾപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് എല്ലാ സഹായവും ഉറപ്പാക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. കോസ്റ്റ് ഗാർഡ് തെരച്ചിൽ നടത്തുമെന്നും മേഴ്സിക്കുട്ടിയമ്മ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കപ്പൽ കണ്ടെത്താൻ അടിയന്തിര നിർദേശം നൽകിയതായും മന്ത്രി വ്യക്തമാക്കി.

മുനമ്പം തീരത്ത് നിന്ന് മല്‍സ്യബന്ധനത്തിനു പോയ ബോട്ടിൽ കപ്പലിടിച്ച് കുളച്ചൽ സ്വദേശികളായ 3 പേരാണ് മരിച്ചത്. വടക്കന്‍ പറവൂര്‍ സ്വദേശിയടക്കം മൂന്നു പേരെ രക്ഷപെടുത്തി. എട്ട് പേരെ അപകടത്തില്‍ കാണാതായി. ഇടിയുടെ ആഘാതത്തില്‍ ബോട്ട് തകര്‍ന്ന് കടലില്‍ മുങ്ങുകയായിരുന്നു. ഇടിച്ച കപ്പല്‍ നിര്‍ത്താതെ പോവുകയായിരുന്നു. 

കടലില്‍ ഡീസല്‍ ഒഴുകി കിടക്കുന്നത് കണ്ട മറ്റ് മല്‍സ്യബന്ധന ബോട്ടുകളാണ് അപകടത്തില്‍പെട്ടവരെ രക്ഷപെടുത്തിയത്. കടലില്‍ ഒഴുകി നടന്ന മല്‍സ്യത്തൊഴിലാളികളില്‍ മൂന്നു പേരെയാണ് ഇത് വരെ രക്ഷപെടുത്താനയത്. പുലര്‍ച്ചെ നാലുമണിയോടെയാണ് കടലില്‍ 20 നോട്ടിക് മൈല്‍ അകലെ അപകടമുണ്ടായത്. 14 തൊഴിലാളികള്‍ അപകടത്തില്‍പെട്ട ബോട്ടിലുണ്ടായിരുന്നതായാണ് വിവരം. 

Follow Us:
Download App:
  • android
  • ios