കാബൂള്‍: അഫ്ഘാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിലെ ഷിയ പള്ളിയില്‍ ചാവേര്‍ ആക്രമണം. ദാറുള്‍ അമന്‍ പ്രദേശത്തെ ബാക്കിര്‍ ഉള്‍ ഒലും പള്ളിയിലാണ് ആക്രമണമുണ്ടായത്. സ്‌ഫോടനത്തില്‍ 27 ഓളം പേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമികനിഗമനം. പള്ളിയില്‍ പ്രാര്‍ത്ഥന നടക്കുന്നതിനിടെയാണ് സ്ഫോടനം. സ്‌ഫോടക വസ്തുക്കള്‍ ധരിച്ചെത്തിയ ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തില്‍ 35 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.