തിരുവനന്തപുരം: ബിജെപി സംസ്ഥാനപ്രസിഡന്‍റ് കുമ്മനം രാജശേഖരന് മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. താന്‍ എന്ത് കഴിക്കണമെന്ന് കുമ്മനം തീരുമാനിക്കുന്ന് കഷ്ടമാണെന്ന് മന്ത്രി പറഞ്ഞു. കുമ്മനത്തിന് എന്തും വിളിച്ചു പറയാമെന്നും മന്ത്രി പറഞ്ഞു. മന്ത്രി ബീഫ് ഫെസ്റ്റില്‍ പങ്കെടുത്തതിനെ കഴിഞ്ഞ ദിവസം കുമ്മനം വിമര്‍ശിച്ചിരുന്നു.