തിരുവനന്തപുരം: കഴിഞ്ഞ ആഴ്‍ച തിരുവനന്തപുരത്ത് വെട്ടേറ്റു മരിച്ച ആര്‍ എസ് എസ് കാര്യവാഹക് രാജേഷിന്റെ വീട് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ട്. സ്ഥലത്ത് സംഘര്‍ഷ സാധ്യതയുണ്ടായതിനാല്‍ സി.പി.എം നേതാക്കള്‍ സ്ഥലം സന്ദര്‍ശിക്കുന്നതിനെ രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ എതിര്‍പ്പ് അവഗണിച്ചാണ് സ്ഥലം എം.എല്‍.എ. കൂടിയായ മന്ത്രി എത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസിനെ അറിയിക്കാതെ ഗണ്‍മാന്‍ മാത്രമായിട്ടാണ് മന്ത്രി സ്ഥലത്തെത്തിയതെന്നും മന്ത്രി മടങ്ങിയതിന് ശേഷം വളരെ വൈകിയാണ് പോലീസ് സംഭവം അറിഞ്ഞതെന്നും പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മരണവീട്ടില്‍ അരമണിക്കൂറോളം ചെലവഴിച്ച ശേഷം രാജേഷിന്റെ അച്ഛനോടും ഭാര്യയുടെ അച്ഛനോടും സംസാരിച്ച ശേഷമാണ് മന്ത്രി മടങ്ങിയതെന്നും കുടുംബത്തിനെ അശ്വസിപ്പിക്കാനാണ് എത്തിയതെന്നും ഇപ്പോള്‍ നടക്കുന്ന വിവാദങ്ങള്‍ അവസാനിച്ച ശേഷം വീണ്ടും എത്താമെന്നും വേണ്ട കാര്യങ്ങള്‍ അപ്പോള്‍ ആലോചിക്കാമെന്നും മന്ത്രി കുടുംബത്തെ അറിയിച്ചതായുമാണ് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
