അമ്മയിൽ ഏത് ജനപ്രതിനിധി ഉണ്ടായാലും സർക്കാർ ഇരക്കൊപ്പമാണ്
തിരുവനന്തപുരം: അമ്മയിൽ എംപിയോ എംഎല്‍എയോ മറ്റേത് ജനപ്രതിനിധി ഉണ്ടായാലും സർക്കാർ ഇരക്കൊപ്പമാണെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സര്‍ക്കാര്‍ ഇക്കാര്യം നേരത്തെ വ്യക്തമാക്കിയതാണ്. താരസംഘടനയായ അമ്മയുടെ തീരുമാനം അവരുടെ ആഭ്യന്തര കാര്യമാണെന്നും മന്ത്രി വ്യക്തമാക്കി.
സ്വതന്ത്ര സംഘടനയായ അമ്മക്ക് എന്ത് നിലപാട് വേണമെങ്കിലും എടുക്കാം. കേരളത്തിന്‍റെ സാംസ്കാരിക പാരമ്പര്യം ഉൾകൊള്ളുന്ന സമീപനമാണ് അമ്മയിലെ അംഗങ്ങൾ സ്വീകരിക്കേണ്ടത്. ഈ വിഷയത്തിൽ സർക്കാറിനും സി.പി.എമ്മിനും ഒരേ നിലപാടാണെന്നും കടകംപള്ളി പറഞ്ഞു.
