ശബരിമല സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധ സമരത്തെ ബിജെപി ഹൈജാക്ക് ചെയ്തുവെന്ന് ദേവസ്വം മന്ത്രി  കടകംപള്ളി സുരേന്ദ്രന്‍. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധി യഥാർത്ഥ വിശ്വാസികളെ വിഷമിപ്പിച്ചുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പക്ഷേ ഇപ്പോള്‍ നടക്കുന്നത് കലാപമുണ്ടാക്കാനുള്ള ശ്രമമാണ്. ബിജെപി സമരത്തെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. ലോങ് മാർച്ച് പഴയ രഥ യാത്രയെ ഓർമ്മപ്പെടുത്തുന്ന രീതിയിലുള്ളതാണ്. ആടിനെ പേപ്പട്ടിയാക്കാൻ ശ്രമമാണ് നടക്കുന്നതെന്നും ദേവസ്വം മന്ത്രി പറ‍ഞ്ഞു

എൻഎസ്എസ് റിവ്യൂ ഹർജി നൽകിയത് നല്ല നീക്കം. റിവ്യൂ ഹർജിയില്‍ കോടതി തീരുമാനം വരട്ടെ. മതവും ജാതിയും അനുഷ്ഠാനവുമെല്ലാം ഭരണഘടനയ്ക്ക് താഴെയാണെന്നും ദേവസ്വം മന്ത്രി പറഞ്ഞു.